തദ്ദേശകം

പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചാ വേദി


നിര്‍ദേശങ്ങള്‍
  • അധികാരവികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ ചർച്ചാ വേദി ആയാണ് തദ്ദേശകം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
  • ഈ വിഷയങ്ങളിൽ താൽപര്യമുള്ള ആർക്കും ഇതിൽ അംഗമാവാം.
  • കിലയിൽ നിന്നോ മറ്റ് അംഗങ്ങളിൽ നിന്നോ ഉള്ള ക്ഷണപ്രകാരവും അല്ലെങ്കിൽ നേരിട്ട് https://thaddesakam.kila.ac.in/ എന്ന പോര്‍ട്ടലിലൂടെയും അംഗത്വം എടുക്കാവുന്നതാണ്.
  • ഈ വേദിയിൽ ചേരുന്നതിനു മറ്റുള്ളവരെ ക്ഷണിക്കുവാനുള്ള അവകാശവും അംഗങ്ങൾക്ക് ഉണ്ട്.
  • ഈ വേദി ഒരു പൊതു ഇടമാണ്. എല്ലാ അംഗങ്ങൾക്കും ഒരു പോലെ പ്രവർത്തിക്കാൻ അവസരം ഉണ്ടാകും.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നതും അപഹസിക്കുന്നതും നിന്ദിക്കുന്നതും വാസ്തവ വിരുദ്ധമായിട്ടുള്ള പ്രതികരണങ്ങളും ഈ വേദിയിൽ അനുവദനീയമല്ല.
  • ഈ വേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ മോഡറേറ്റർക്ക് അധികാരമുണ്ടാകും.
  • ഇത് ഒരു മോഡറേറ്റഡ് ചർച്ചാവേദിയായിരിക്കും. കില ഡയറക്ടര്‍ ജനറല്‍ ഇതിന്റെ മോഡറേറ്റർ ആയിരിക്കും.
  • ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിർദ്ദേശിക്കുവാനും ചർച്ചയിൽ പങ്കെടുക്കുവാനും അംഗങ്ങൾക്ക് അവസരം ഉണ്ടാകും.
  • ചർച്ചാ വിഷയങ്ങളുടെ മുൻഗണന തീരുമാനിക്കുന്നത് മോഡറേറ്ററിൽ നിക്ഷിപ്തമായിരിക്കും.
  • ഒരു വിഷയത്തിന്റെ ചര്‍ച്ച കാലയളവ് അതാത് വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച് മോഡറേറ്റർക്ക് നിശ്ചയിക്കാവുന്നതാണ്.
  • ചർച്ചയുടെ സംക്ഷിപ്ത രൂപം ചർച്ച അവസാനിപ്പിച്ച്‌ ഒരു ആഴ്ച്ചക്കുള്ളിൽ പ്രസിദ്ധീകരിക്കും.
  • അക്ഷരത്തെറ്റുകൾ, ഭാഷാതിരുത്തലുകൾ എന്നിവ നടത്തുവാൻ മോഡറേറ്റർക്ക് അനുവാദമുണ്ട്.
  • ഉള്ളടക്കം സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മോഡറേറ്റർ പ്രസ്തുത അംഗത്തെ ബന്ധപ്പെടുകയും അംഗത്തിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നതുമാണ്.
  • ഒരു സമയം ഒരു വിഷയത്തിലായിരിക്കും ചർച്ച. പ്രതികരണങ്ങൾ ആ വിഷയത്തിൽ മാത്രമായിരിക്കും. അതാത് വിഷയത്തിനുള്ള പ്രതികരണങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കൂ. ക്രിയാത്മകമായ ചർച്ചക്കുള്ള വേദിയാണിത്.
  • മോഡറേറ്റർ വിഷയം അവതരിപ്പിക്കുമ്പോൾ സൂചിപ്പിക്കുന്ന അവസാന തീയതിയിൽ ചർച്ച അവസാനിക്കും.
  • ഇംഗ്ലീഷിലോ മലയാളത്തിലോ ഈ ചര്‍ച്ചയില്‍ പ്രതികരിക്കാം. എന്നാല്‍ ഇംഗ്ലീഷ് ലിപികളില്‍ മലയാളം എഴുതരുത്.
  • പ്രതികരണങ്ങൾ കഴിയുന്നതും ചുരുക്കി എഴുതുവാൻ അംഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
  • അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ, കേസ് സ്റ്റഡി എന്നിവ അപ്പ് ലോഡ് ചെയ്യാനുള്ള സംവിധാനം ഈ വേദിയിൽ ഉണ്ടാകും.
  • ചർച്ചാവിഷയങ്ങളുടെ നിർദ്ദേശം അയക്കുന്നവർ ആ വിഷയത്തിന്റെ പശ്ചാത്തലം, എന്തിനാണ് വിഷയം ചർച്ച ചെയ്യേണ്ടത്, ഈ ചർച്ചയിലൂടെ വ്യക്തമായും ലഭിക്കുന്ന വിഷയങ്ങൾ എന്തൊക്കെ എന്ന് പത്ത് വരികളിൽ കവിയാതെ എഴുതേണ്ടതാണ്.